Wednesday, August 13, 2008

ഒരു പുളുക്കഥ

പ്രിയപ്പെട്ട ഭുവന്,
ഞാന്‍ കഴിഞ്ഞയാഴ്ച അവിടെ വന്നിരുന്നു. നിന്നെക്കുറിച്ച് ആര്‍ക്കും അറിയില്ല. ഭുവന്‍ എന്നും ഭുവനചന്ദ്രന്‍ എന്നും പൂവന്‍ ഭുവന്‍ എന്നും ഞാന്‍ നിന്റെ കോലം സഹിതം വിവരിച്ചെങ്കിലും എല്ലാവരും കൈമലര്‍‍ത്തി.
നീ പറഞ്ഞ കാടും മലയും ഒന്നും അവിടെ ചാവക്കാട് ഇല്ലെന്നു ഞാന്‍ അന്വേഷിച്ചറിഞ്ഞു. പിന്നെ നിന്റെ യഥാര്‍ത്ഥ് പരിപാടി എനിക്കു മനസ്സിലായി. എന്നാലും നീ എന്നോട് ഇത്ര മാത്രം കത്തിയടിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും

വിചാരിച്ചില്ല. ചാവക്കാട് എന്നു പേരു വന്നതു തന്നെ അവിടെ ഒരു വലിയ കാടുള്ളതു കൊണ്ടാണെന്നു നീ പരഞ്ഞപ്പോള്‍ ഒരു കൊച്ചു കുറ്റിക്കാടെങ്കിലും ഞാനിവിടെ പ്രതീക്ഷിച്ചു. ഒരു വലിയ മരം പോലും ഞാനിവിടെ കണ്ടില്ല. പിന്നെ നീ പറഞ്ഞ

നീ ബൈക്ക് വാങ്ങിയ ബജാജിന്റെ ഷോറൂം ചാവക്കാട് ഞാന്‍ കണ്ടു. അപ്പോള്‍ എനിക്കു മനസ്സിലായി നിനക്കു പള്‍സര്‍ സ്വന്തമായിട്ടുണ്ടെന്ന്. പിന്നെ ചാവക്കാട് വരാന്‍ പോകുന്ന വിമാനത്താവളം, ചാവക്കാട് വരാന്‍ പോകുന്ന ടെക്നോസിറ്റി,

ചാവക്കാട് വരാന്‍ പോകുന്ന എക്സ്പ്രസ് ഹൈവേ, വര്‍ഷങ്ങളായി അവിടെയുള്ള "ആഗോളപ്രസിദ്ധമായ" പാറമട, പണ്ടു ബ്രിട്ടീഷുകാരു സ്ഥാപിച്ച ചാവക്കാട് കോട്ട എല്ലാം ഞാന്‍ "വിശദമായി" കണ്ടു.
എന്നാലും എന്റെ പൊന്നളിയാ നിനക്കു ഇത്രയും വിശാലമായ ഭാവന ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. നിന്റെ പുളുവടി എന്നെ കുറെ ചുറ്റിച്ചെങ്കിലും നിങ്ങ തൃശൂരുകാര് മൊത്തം വമ്പന്‍ പുളുവന്മാരാണെന്നു ഒരു ധാരണ നീ എനിക്കു

തന്നു. മൊയ്തീന്‍ സാഹിബും അജയകുമാറും നേരത്തേ തന്നെ നല്ല അനുഭവം എനിക്കു തന്നിരുന്നല്ലോ?
എന്നാലും അളിയാ ആദ്യം നിന്നോട് ഒരു ദേഷ്യം ഉണ്ടായെങ്കിലും പിന്നെ അതങ്ങു മാറി. കാരണം ഞാനും നിന്നോടു മോശം അല്ലാത്ത പുളൂസ് അടിച്ചുവച്ചീട്ടുണ്ടല്ലോ?
എന്തായാലും നീ അതൊക്കെ ഒന്നു മനസ്സിലാക്കാനെങ്കിലും ഇവിടെയൊക്കെ ഒന്നു വരുമെന്നു പ്രതീക്ഷിച്ചുകൊണ്ടു കത്തു ചുരുക്കുന്നു.

സ്നേഹപൂര്‍വ്വം
നിന്റെ ചങ്ങായി...

ശ്രദ്ധിക്കുക:-ഞാനിത് ബ്ലോഗിലും പ്രസിദ്ധീകരിക്കുന്നുണ്ട്.